തൃശൂർ: തൃശൂർ പൂരത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം നൽകി. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണൂരിന്റെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ധനസഹായം കൈമാറി.
തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി. ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് പിആർഒ ജോജി എംജെ സ്വാഗതവും ജെനീഷ് ഓസ്‌കാർ നന്ദിയും പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ട്രസ്റ്റ് ദുരിതാശ്വാസ സഹായം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










