നെയ്യാറ്റിൻകര ∙ 9–ാം ക്ലാസ് വിദ്യാർഥിയായ ഏക മകൾ പിതാവിന്റെ ക്രൂരമർദനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും നില ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപനായ പിതാവ് ഭാര്യയെയും മകളെയും ഒന്നര വർഷമായി മർദിക്കുകയും അർധരാത്രി വീട്ടിൽനിന്ന് ഇറക്കി വിടുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും മർദിച്ചപ്പോഴാണു മകൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഭാര്യയ്ക്കു തലയിലും കയ്യിലും മുഖത്തും പരുക്കുണ്ട്.
ചൈൽഡ് ലൈനിലും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലും പലവട്ടം പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നു പെൺകുട്ടി ബന്ധുവിന് അയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി താക്കീതു നൽകി വിടുക മാത്രമാണ് പൊലീസ് ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










