ബ്യൂണസ് ഐറിസ്: ഇതിഹാസതാരം ഡീഗോ മറഡോണയുടെ നിര്യാണത്തിന് പിന്നാലെ വിഖ്യാത പരിശീലകന്‍ അലെജാന്ദ്രെ സബെല്ലയേയും അര്‍ജന്റീനയ്ക്ക് നഷ്ടമായി. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സബെല്ലയുടെ അന്ത്യം ചൊവ്വാഴ്ച ബ്യൂണസ് ഐറിസില്‍ വച്ചായിരുന്നു. 66 വയസായിരുന്നു.
2014 ലോകകപ്പില്‍ അര്‍ജന്റീനെ ഫൈനല്‍ വരെയെത്തിച്ച് ശ്രദ്ധേയനായ സബെല്ല നവംബര്‍ 26 മുതല്‍ ആശുപത്രിയിലാണ്. അദ്യമൊക്കെ ചികിത്സയോട് നന്നായി പ്രതികരിച്ച സബെല്ലയ്ക്ക് ഇടയക്ക് അണുബാധയുണ്ടായിരുന്നു. ഇതോടെയാണ് സബെല്ലയുടെ അവസ്ഥ മോശമായത്. അസുഖങ്ങളെത്തുടര്‍ന്ന് ആറ് വര്‍ഷത്തോളമായി പരിശീലരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സബെല്ല.
2011 മുതലാണ് സബെല്ല അര്‍ജന്റീന പരിശീലകനായിരുന്നത്. മെസിയെ ദേശീയ ടീം ക്യാപ്റ്റനാക്കിയതും സബെല്ലയാണ്. കൊല്‍ക്കത്തയില്‍ നടന്ന വെനസ്വേലക്കെതിരായ സൗഹൃദമത്സരത്തിലെ ജയത്തോടെയാണ് സബെല്ല അര്‍ജന്റൈന്‍ പരിശീലകജോലി തുടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെയെത്തിക്കാന്‍ സബെല്ലയ്ക്കായി. 1990-ന് ശേഷം അര്‍ജന്റീന ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നത് 2014-ലാണ്
ദേശീയ ടീം പരിശീലകനാകും മുമ്ബ് സൂപ്പര്‍ക്ലബ് എസ്റ്റൂഡിയന്റ്സിന്റെ ചുമതലയും സബെല്ല വഹിച്ചിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് എസ്റ്റുഡിയന്റസിന്റെ സൂപ്പര്‍താരമായിരുന്നു സബെല്ല. ഇംഗ്ലീഷ് ക്ലബുകളായ ഷെഫീല്‍ഡ് യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ് തുടങ്ങിയവയ്ക്കായും സബെല്ല കളിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









