കുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം അവർക്ക് നൽകണം. തലച്ചോറിന്റെ വികാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനത്തിലുള്ള കഴിവ് മെച്ചപ്പെടുത്താനും എല്ലാം ചില ഭക്ഷണങ്ങൾ സഹായിക്കും. കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം.
വളരുന്ന കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഭക്ഷണമാണ് നെയ്യ്. നാടൻ നെയ്യിൽ ഒമേഗഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളെ പുഷ്ടിപ്പെടുത്തുകയും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ കോശങ്ങൾക്ക് ആരോഗ്യമേകുന്ന ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകൾക്കൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നെയ്യിൽ ധാരാളമായുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും നെയ്യിൽ ഉണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ, പരിപ്പ്, റോട്ടി, ചോറ് ഇവയുടെയൊപ്പം ദിവസവും ഒരു ടീസ്പൂൺ നെയ്യും ഉള്‍പ്പെടുത്താവുന്നതാണ്.
ബജ്റ, മില്ലറ്റ് തണുപ്പുകാലത്തെ ഒരു സൂപ്പർ ഫുഡ് ആണ് ബജ്റ. തലച്ചോറിന്റെ വികാസത്തിന് ഇത് സഹായിക്കും. ബി വൈറ്റമിനുകൾ പോലുള്ള അവശ്യ പോഷകങ്ങൾ ബജ്റയിലുണ്ട്. തലച്ചോറിൽ ഊർജം ഉൽപാദിപ്പിക്കാനും ബൗദ്ധിക പ്രവർത്തനങ്ങൾക്കും ആവശ്യമായ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. മില്ലറ്റുകൾ സാവധാനത്തിൽ മാത്രമേ ഊർജം പുറന്തള്ളുകയുള്ളൂ. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. മില്ലറ്റിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്നു.
ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിൻ, വളരുന്ന കുട്ടികളിൽ പഠനത്തിനുള്ള കഴിവ് വർധിപ്പിക്കും. പച്ചക്കറികളിലും സൂപ്പിലും മാംസാഹാരങ്ങളിലും ഒരു നുള്ള് മഞ്ഞൾ ഇടാം. ഇത് കുട്ടികളിലെ ബൗദ്ധികാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും. 4. വാൾനട്ട്
കുട്ടികളിലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വാൾനട്ട്. ഇതിൽ ധാരാളം ഒമേഗ ഫാറ്റി ആസിഡ് ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. വൈറ്റമിൻ ഇ, ബി, ഫോളേറ്റ്, മറ്റ് ധാതുക്കൾ എന്നിവയും വാൾനട്ടിലുണ്ട്. ബൗദ്ധിക വളർച്ചയ്ക്കും ഓർമശക്തി വർധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കും. വാൾനട്ടിൽ ഫ്ലേവനോയ്ഡുകളും പ്രോട്ടീൻ പെപ്റ്റൈഡുകളും ഉണ്ട്. ഇവ ഒരുമിച്ച് ചേർന്ന് ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










