ലയണല്‍ മെസ്സി ഈ സീസണില്‍ ശരിയായ മെസ്സിയുടെ ഫോമില്‍ എത്തിയിട്ടില്ല. ബാഴ്സലോണ വിടാന്‍ സീസണില്‍ തുടക്കത്തിൽ മെസ്സി ശ്രമിച്ചിരുന്നു. ക്ലബ് വിടാന്‍ ആകാതിരുന്ന മെസ്സി സീസണ്‍ തന്റെ പതിവ് ഫോമില്‍ ഇതുവരെ എത്തിയിട്ടുമില്ല. മെസ്സിയുടെ ഫോമില്ലായ്മ താരത്തിന് മികവില്ലാത്തത് കൊണ്ടല്ല എന്നും അദ്ദേഹത്തെ പലതും അലട്ടുന്നത് കൊണ്ടാണെന്നും പിര്‍ലോ പറഞ്ഞു.
അവസാന സമ്മറില്‍ ഉണ്ടായ കാര്യങ്ങള്‍ ആകാം പ്രശ്നം. മെസ്സിയെ ശാരീര പ്രശ്നങ്ങളെക്കാള്‍ മാനസിക പ്രശ്നങ്ങള്‍ ആണ് കുഴക്കുന്നത് എന്നും പിര്‍ലോ പറഞ്ഞു. മെസ്സി തന്റെ താരമല്ല എന്നത് കൊണ്ട് അതില്‍ താന്‍ അധികം അഭിപ്രായം പറയുന്നില്ല എന്നും പിര്‍ലോ പറഞ്ഞു. മെസ്സിയെയും റൊണാള്‍ഡോയേയും താരതമ്യം ചെയ്യാന്‍ ആകില്ല എന്നും പിര്‍ലോ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









