കോഴിക്കോട് കോർപ്പറേഷനിൽ ശക്തമായ പോരാട്ടം തുടരുന്നു. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിച്ച കോർപ്പറേഷനിൽ ഈ തവണ സ്ഥിതി വ്യത്യസ്തമാണ്. ഇനി വോട്ടെണ്ണാനുള്ളത് യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയായതിനാൽ കോർപ്പറേഷൻ ആര് ഭരിക്കുമെന്നത് വ്യക്തമല്ല.
കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദ് തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം ബിജെപി കോർപ്പറേഷനിൽ നില മെച്ചപ്പെടുത്തി. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തു. ഇവിടെ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായ ടി രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്. പുതുതായി നിലവില്‍ വന്ന മാവൂര്‍ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഇതിന് പുറമെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ ചാലപ്പുറം വാര്‍ഡും ബിജെപി പിടിച്ചെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










