ചാമ്ബ്യന്‍സ് ലീഗില്‍ യുവന്റസ് ബാഴ്‌സലോണയുമായുള്ള മല്‍സരത്തിന് ശേഷം ലയണല്‍ മെസ്സിയെ എതിരാളിയായി കണ്ടിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ കാമ്ബ് ന്യൂയിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോള്‍ മെസ്സി തന്‍റെ ടീമിന്‍റെ ദുര്‍ബലമായ പ്രകടനത്തില്‍ വീണ്ടും തകര്‍ന്നുപോയി.
‘എനിക്കു അവനുമായി വളരെ നല്ല ബന്ധമുണ്ട്.3 അല്ലെങ്കില്‍ 14 വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങുകള്‍ ഞാന്‍ അവനുമായി ചിലവഴിച്ചു. ഞാന്‍ അദ്ദേഹത്തെ ഒരു എതിരാളിയായി കണ്ടിട്ടില്ല.
തന്‍റെ ടീമിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ഞാന്‍ എല്ലായ്പ്പോഴും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ഒരാള്‍ ആണ്.എന്നാല്‍ ഞങ്ങള്‍ക്കറിയാം ഫുട്ബോളില്‍, പത്രമാധ്യമങ്ങള്‍ക്കായി, ഷോയ്ക്കായി, ഞങ്ങള്‍ തമ്മില്‍ വൈരാഗ്യം ഉണ്ടെന്ന് പറയുകയാണ്.’യുവെ താരം മോവിസ്റ്റാറിനോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









