ഗോപേശ്വർ ∙ ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു. വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുമായി പോയ ട്രെയിനാണ് പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു.
ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. പരുക്കേറ്റ 60 പേരിൽ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. അപകടത്തിൽപ്പെട്ട രണ്ടു ട്രെയിനുകളും വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലിക്കായി കൊണ്ടുവന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










