തൊടുപുഴ: കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.പീഡനക്കേസില്‍ ജയിലില്‍ പോയാല്‍ എന്തിനാണ് പേടിക്കുതെന്ന് ഇയാള്‍ ചോദിക്കുന്നു. സന്മനസുള്ള നമ്മുടെ സര്‍ക്കാര്‍ എന്ത് കേസില്‍ ജയിലില്‍ പോയാലും 620 രൂപവെച്ച് നല്‍കുമെന്ന് ഇയാള്‍ ജയില്‍പുള്ളികളുടെ വേതനം വര്‍ധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ ദീപക്കിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയായ ഷിംജിതയായിരുന്നു രംഗത്തെത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് ദീപക് ജീവനൊടുക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.
ഇത്തരം ദുരനുഭങ്ങള്‍ ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അവരാദം പറയുന്നവരെ ‘നേരെ ചെന്ന് ബലാത്സംഗം’ ചെയ്യണമെന്നാണ് ഇയാള്‍ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാല്‍ സ്ത്രീകള്‍ അതീജിവിതയാകുമെന്നും പുരുഷന്മാര്‍ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാള്‍ പറയുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










