കൈകളെയും കാലുകളെയും സംരക്ഷിക്കുന്നതിനൊപ്പം നഖങ്ങളെ സംരക്ഷിക്കുന്നതും പ്രധാനമാണ്. ചില ആളുകൾക്ക് നഖങ്ങൾ പെട്ടെന്ന് പൊട്ടാറുണ്ട്. ചർമ്മരോഗങ്ങളും ശരീരത്തിലെ ഇരുമ്പിന്റെ കുറവും കാരണം നഖങ്ങൾ പെട്ടെന്ന് പൊട്ടാം. അതുപോലെ തന്നെ കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാം. ആരോഗ്യകരമായ നഖങ്ങളുടെ പ്രധാന ആവശ്യകത പോഷകസമൃദ്ധമായ ഭക്ഷണമാണ്.
നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. നിങ്ങളുടെ നഖങ്ങൾ മനോഹരമായി സൂക്ഷിക്കുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ ചുവടെയുണ്ട് …
- നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. നഖത്തിന് കൂടുതൽ തിളക്കം കിട്ടാൻ സഹായിക്കും.
- ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടും.
- നഖങ്ങൾ ബലമുള്ളതാക്കാൻ ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം.
- നഖങ്ങൾ ഒലീവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാൻ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









