Friday, July 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

by PressLive TV
July 10, 2026, 7:34 PM
in Entertainment, Sports
4 0
0
ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ കിരീട ഫേവറിറ്റുകളായി മുന്നേറുന്ന സ്‌പെയിന്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടും.ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആരംഭിക്കുന്ന പോരാട്ടം ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഏറ്റുമുട്ടലുകളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴില്‍ കൃത്യമായ പ്രതിരോധവും പന്തടക്കത്തിലെ മികവും കൊണ്ട് എതിരാളികളെ വരുതിയിലാക്കിയ സ്‌പെയിന്‍, പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അവസാന എട്ടിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ സ്‌പെയിന്‍ തുടര്‍ച്ചയായി ആറാം ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി ലോകകപ്പ് ചരിത്രത്തിലും പുതിയ റെക്കോര്‍ഡ് കുറിച്ചു.മറുവശത്ത് തുടക്കത്തില്‍ പതറിയെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ കരുത്ത് വീണ്ടെടുത്താണ് ബെല്‍ജിയത്തിന്റെ വരവ്. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ അധികസമയത്ത് 3-2ന് മറികടന്ന ബെല്‍ജിയം, പ്രീക്വാര്‍ട്ടറില്‍ സഹ ആതിഥേയരായ അമേരിക്കയെ 4-1ന് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ചാള്‍സ് ഡി കെറ്റലെയറെയുടെ ഇരട്ടഗോളും പകരക്കാരായി ഇറങ്ങിയ ഹാന്‍സ് വനാകനും റൊമേലു ലുക്കാക്കുവും നേടിയ ഗോളുകളും ബെല്‍ജിയത്തിന്റെ ആക്രമണശേഷി വീണ്ടും തെളിയിച്ചു.സ്‌പെയിനിന്റെ പന്തടക്ക ശൈലിയും ബെല്‍ജിയത്തിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരഫലം നിര്‍ണയിക്കുക മധ്യനിരയിലെ പോരാട്ടമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. റോഡ്രി-പെഡ്രി കൂട്ടുകെട്ടിനെ മറികടക്കാന്‍ കെവിന്‍ ഡി ബ്രുയ്‌നെയുടെയും യൂറി ടിലമാന്‍സിന്റെയും പ്രകടനം നിര്‍ണായകമാകും.ഈ ലോകകപ്പില്‍ സ്‌പെയിന്‍ പ്രതിരോധം അസാധാരണ പ്രകടനമാണ് പുറത്തെടുക്കുന്നത്. പത്ത് മണിക്കൂറിലേറെ സമയമായി ലോകകപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറുന്ന ലാ റോഹ, ഒരു മത്സരത്തില്‍ ശരാശരി 0.30 പ്രതീക്ഷിത ഗോളുകള്‍ മാത്രമാണ് എതിരാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. കുബാര്‍സി, ലപോര്‍ട്ട്, കുകുറേയ, പോറോ എന്നിവരുടെ പ്രതിരോധ നിരയ്‌ക്ക് മുന്നില്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണും മികച്ച ഫോമിലാണ്. അതേസമയം ആക്രമണത്തില്‍ ലമിന്‍ യമാല്‍, ഡാനി ഒല്‍മോ, മൈക്കല്‍ ഒയാര്‍സബല്‍ എന്നിവര്‍ സ്‌പെയിനിന്റെ പ്രധാന പ്രതീക്ഷകളാണ്. ദേശീയ ടീമിനായി അവസാന 18 മത്സരങ്ങളില്‍ 24 ഗോളുകളില്‍ നേരിട്ട് പങ്കാളിയായ ഒയാര്‍സബല്‍ മികച്ച ഫോമിലാണ്.ബെല്‍ജിയത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത് മധ്യനിര താരം അമദു ഒനാനയുടെ പരിക്കാണ്. എസിഎല്‍ പരിക്ക് കാരണം താരം പുറത്തായതോടെ ഡി ബ്രുയ്‌നെ കൂടുതല്‍ മുന്നേറ്റ റോളിലാകും കളിക്കുക. അമേരിക്കയ്‌ക്കെതിരെ ഇരട്ടഗോള്‍ നേടിയ ഡി കെറ്റലെയറെ വീണ്ടും ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ് സൂചന. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയ റൊമേലു ലുക്കാക്കു ഇത്തവണയും ബെഞ്ചില്‍ നിന്നാകാനാണ് സാധ്യത.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Entertainment#Latest News#News#Sports

Related Posts

ചാലിയാർ; പ്രകൃതിയെ തൊടാതെ വികസനത്തിന്റെ പുതിയ പാഠം!
Entertainment

ചാലിയാർ; പ്രകൃതിയെ തൊടാതെ വികസനത്തിന്റെ പുതിയ പാഠം!

June 30, 2026
താരഭാരങ്ങളില്ലാത്ത വെള്ളിത്തിര: ചിദംബരത്തിന്റെ ‘ബാലനും’ പുതുമുഖങ്ങളുടെ അനിവാര്യതയും
Entertainment

താരഭാരങ്ങളില്ലാത്ത വെള്ളിത്തിര: ചിദംബരത്തിന്റെ ‘ബാലനും’ പുതുമുഖങ്ങളുടെ അനിവാര്യതയും

June 30, 2026
സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
Entertainment

സ്ട്രെസ് കൂടുന്നുണ്ടോ? ശരീരത്തിലെ മഗ്നീഷ്യം കുറവ് തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

June 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

July 10, 2026
ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

July 10, 2026
വൈറ്റില മേൽപ്പാലത്തിൽ ലോറി നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് അപകടം.

വൈറ്റില മേൽപ്പാലത്തിൽ ലോറി നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് അപകടം.

July 2, 2026
ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം.

ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം.

June 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കോഴിക്കോട് ക്ലോക്ക് ടവർ അപകടം; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

July 10, 2026
ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടും; സ്‌പെയിൻ–ബെൽജിയം പോരാട്ടം.

July 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.