എടവണ്ണപ്പാറ: ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം എടവണ്ണപ്പാറ മത കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. ബസ് ഓപ്പറേറ്റേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ, സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ഉടമകളും തൊഴിലാളികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പൊതുഗതാഗത മേഖലയിലെ ഭാവി വികസനം എന്നിവ സമ്മേളനത്തിൽ ചർച്ചയായി.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.പി. ഷാഹുൽ ഹമിദ് പറഞ്ഞു. പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.മുസ്തഫ അധ്യക്ഷത വഹിച്ചു. ബാബു ഇളഞ്ചീരി സ്വാഗതം പറഞ്ഞു. ഫാസിൽ അസൈൻ ഉൾപ്പെടെയുള്ളവർ ആശംസകൾ അർപ്പിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു കൊളക്കാടൻ പ്രസിഡന്റായും, മുസ്തഫ സെക്രട്ടറിയായും, ബാബു ഇളഞ്ചീരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









