കല്പ്പറ്റ: വയനാട് പനമരം കൈതക്കലില് രണ്ട് കെ.എസ്.ആര്.ടി.സി ബസുകള് കൂട്ടിയിടിച്ച് വന് അപകടം. രാവിലെ ഓഫീസ്, സ്കൂള് സമയത്ത് നടന്ന അപകടത്തില് നിരവധി യാത്രക്കാര്ക്ക് പരിക്കേറ്റു.പരിക്കറ്റവരെ ഉടന് തന്നെ സമീപവാസികളും ഉദ്യോഗസ്ഥരും ചേര്ന്ന് മാനന്തവാടി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. രണ്ട് ബസുകളിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തമുണ്ടായത്.സര്വീസ് നടത്തുകയായിരുന്ന ഒരു ബസിന്റെ പിന്ചക്രത്തിനുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിന്ചക്രം തകരാറിലായതിനെ തുടര്ന്ന് ഡ്രൈവര്ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിരെ വന്ന മറ്റൊരു കെ.എസ്.ആര്.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര് വ്യക്തമാക്കി. എന്നാല്, വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ അപകടത്തിന്റെ യഥാര്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതര് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










