തിരുവനന്തപുരം: 2026-27 വർഷത്തിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കാണ് 13ന് പരീക്ഷ ആരംഭിക്കുക.
ഹയർസെക്കന്ററി വിഭാഗത്തിന് 14ന് ആണ് ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷ ഓഗസ്റ്റ് 20ന് അവസാനിക്കും. 21 മുതല്‍ സ്‌കൂളുകള്‍ ഓണാവധിക്കായി അടയ്ക്കും. അന്ന് പ്രവൃത്തി ദിനമായിരിക്കും. പരീക്ഷാ ദിവസങ്ങളില്‍ സർക്കാർ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ 21ന് നടക്കും. ഓഗസ്റ്റ് 31ന് ആണ് അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









