കൊച്ചി: സ്വര്‍ണവില്‍പനയിലെ ക്രമക്കേടുകളും നികുതിവെട്ടിപ്പും കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വ്യാപക ജിഎസ്ടി പരിശോധന.
ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ്-ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 37 സ്വര്‍ണവ്യാപാര സ്ഥാപനങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ ചില ഉടമകളുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്.
നികുതിവെട്ടിപ്പ്, രേഖകളില്ലാത്ത സ്വര്‍ണ ഇടപാടുകള്‍, കണക്കില്‍പ്പെടുത്താത്ത സ്റ്റോക്ക്, ജിഎസ്ടി നിയമലംഘനങ്ങള്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നിലവില്‍ വിവിധ ജില്ലകളിലായി എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രേഖകളും സ്റ്റോക്കും വിശദമായി പരിശോധിച്ചുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










