ബംഗളൂരു: കർണാടകയില്‍ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ – ബംഗളൂരു ദേശീയപാതയില്‍ ബിടതിയില്‍ അപകടത്തില്‍പ്പെട്ടത്.
ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്. റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങളെല്ലാം വണ്‍വേ വഴി തിരിച്ചുവിടുകയാണ്. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








