തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങുന്നതിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി.ശംഭുവിനെ സർവീസില്‍ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കെഎപി 3 ബറ്റാലിയൻ കമാൻഡാണ് നടപടി സ്വീകരിച്ചത്.
ട്രെയിനിങ് കാലയളവിലായിരുന്നു ശംഭു തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം വാങ്ങുന്നതിനായി ആകെ ഏഴ് ലക്ഷം രൂപ നല്‍കിയത്. എന്നാല്‍ യൂണിഫോം ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് പണം ഓണ്‍ലൈൻ ഗെയിമിംഗിലൂടെ നഷ്ടപ്പെടുത്തിയതായി ശംഭു സമ്മതിച്ചത്.
ശംഭു സമ്മതിച്ചത്.തുടർന്ന് പോലീസുകാർ നല്‍കിയ പരാതിയില്‍ പേരൂർക്കട പോലീസ് കേസെടുത്ത് ശംഭുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന് പിന്നാലെയാണ് ഇപ്പോള്‍ സർവീസില്‍ നിന്ന് മാറ്റിനിർത്തിക്കൊണ്ടുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
ട്രെയിനിയായതിനാല്‍ സാധാരണ സസ്പെൻഷൻ നടപടിക്ക് പകരമാണ് പരിശീലനത്തില്‍ നിന്ന് ഒഴിവാക്കി സർവീസില്‍ നിന്ന് നീക്കിയത്. നിലവില്‍ ശംഭുവിന് പോലീസ് യൂണിഫോം ധരിക്കാനോ പരിശീലനം തുടരാനോ കഴിയില്ല. നടപടി ചോദ്യം ചെയ്ത് ഉയർന്ന അധികാരികളെ സമീപിച്ച് അനുകൂല ഉത്തരവ് ലഭിച്ചാല്‍ മാത്രമേ പിന്നീട് സർവീസിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടാകൂ.പോലീസ് ഉദ്യോഗസ്ഥരെ തന്നെയാണ് തട്ടിപ്പിനിരയാക്കിയതെന്നതാണ് കേസിലെ പ്രധാന പ്രത്യേകത. സംഭവത്തില്‍ കൂടുതല്‍ നിയമനടപടികളും വകുപ്പുതല നടപടികളും തുടരുമെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








