പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ പ്ലസിൽ’ അംഗമാകാൻ അവസരം.എൻറോൾമെന്റ്: ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ
🎯 പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് മുഖ്യമന്ത്രി നിർവഹിക്കും.
കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക.
ആരെല്ലാം അംഗങ്ങളാകാം?
നോർക്ക പ്രവാസി ഐഡി കാർഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് ഐഡി കാർഡ്, എൻ.ആർ.കെ. ഐഡി കാർഡ് എന്നിവയുള്ള പ്രവാസി കേരളീയർക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാം.
പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.
നിലവിൽ നോർക്ക കെയർ പദ്ധതിയിൽ അംഗങ്ങളായവർക്കും 10 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള കവറേജിൽ നോർക്ക കെയർ പ്ലസിൽ ചേരാം.
ഇൻഷുറൻസ് സ്ലാബുകൾ:
₹5 ലക്ഷം | ₹10 ലക്ഷം | ₹15 ലക്ഷം | ₹20 ലക്ഷം | ₹25 ലക്ഷം | ₹50 ലക്ഷം | ₹1 കോടി
10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള പോളിസികളിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് തുല്യമായ തുകയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയും ഐഡി കാർഡ് ഉടമയ്ക്ക് ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








