Saturday, August 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

by PressLive TV
August 15, 2026, 6:46 PM
in National
5 0
0
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

Oplus_16908288

ജക്കാർത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ ശക്തമായ 7.7 തീവ്രതയുള്ള ഭൂചലനത്തില്‍ കുറഞ്ഞത് 38 പേർ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതിനു പുറമെ മണ്ണിടിച്ചിലും സുനാമി മുന്നറിയിപ്പും ഉണ്ടായതായി റിപ്പോർട്ട്.പ്രാദേശിക സമയം രാവിലെ 5.58നാണ് ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയില്‍ ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ (USGS) അറിയിച്ചു. തുടർന്ന് നിരവധി തുടർചലനങ്ങളും മണ്ണിടിച്ചിലും ഉണ്ടായി.

ഇന്തോനേഷ്യൻ ജിയോഫിസിക്സ് ഏജൻസിയായ BMKGയുടെ കണക്കനുസരിച്ച്‌ പ്രാദേശിക സമയം പുലർച്ചെ 4.58നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. പിന്നാലെ നിരവധി തുടർചലനങ്ങളുണ്ടായി. പസഫിക് ‘റിങ് ഓഫ് ഫയർ’ മേഖലയിലെ സ്ഥാനം കാരണം ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഇന്തോനേഷ്യ. എന്നാല്‍ ഈ വർഷം ഏപ്രില്‍ ഒന്നിന് വടക്കൻ മലുകു തീരത്ത് ഉണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യയുള്ള ഭൂകമ്പമാണിത്.

കെട്ടിടങ്ങള്‍ തകർന്നും മണ്ണിടിച്ചിലിലും സിക്ക, വെസ്റ്റ് മംഗാരായി, ഈസ്റ്റ് മംഗാരായി മേഖലകളില്‍ കുറഞ്ഞത് 20 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മൗമെറെ സെർച്ച്‌ ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ഫത്തൂർ റഹ്മാൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മരണസംഖ്യ 38 ആയി ഉയർന്നതായും കൂടുതല്‍ പേർ മരിച്ചിരിക്കാമെന്ന ആശങ്കയുണ്ടെന്നും അധികൃതർ അറിയിച്ചു.

കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ടണ്‍ കണക്കിന് മണ്ണിനടിയില്‍പ്പെട്ടിരിക്കാമെന്ന് കരുതുന്ന രണ്ട് ഗ്രാമീണർക്കായി തിരച്ചില്‍ തുടരുകയാണ്. ശക്തമായ ഭൂചലനത്തെ തുടർന്ന് നാഗെകിയോ റീജൻസിയിലെ ഏകദേശം 2,000 ഗ്രാമീണർ വീടുകളില്‍ നിന്ന് ഒഴിഞ്ഞ് താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറിയതായി പ്രാദേശിക അധികൃതർ അറിയിച്ചു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാകുകയും ചിലത് പൂർണമായി തകരുകയും ചെയ്തു. വൈദ്യുതി ബന്ധം തകരാറിലായത് വിവരങ്ങള്‍ കൈമാറുന്നതിന് തടസ്സമായതായും രക്ഷാപ്രവർത്തനങ്ങളെ സങ്കീർണമാക്കിയതായും ഈസ്റ്റ് നുസ തെൻഗാര പൊലീസ് മേധാവി റൂഡി ദർമോക്കോ പറഞ്ഞു.

സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ ഒരു മീറ്ററില്‍ താഴെ ഉയരമുള്ള സുനാമി തിരമാലകള്‍ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ ഭൂചലനത്തിനും തുടർചലനങ്ങള്‍ക്കും പിന്നാലെ ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.

മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും കടല്‍നിരപ്പ് നിരീക്ഷിക്കുന്നത് തുടരുമെന്ന് BMKG അറിയിച്ചു.സുനാമി മുന്നറിയിപ്പ് അവസാനിപ്പിച്ചെങ്കിലും കടല്‍നിരപ്പ് നിരീക്ഷിക്കുന്നത് തുടരുമെന്ന് BMKGയുടെ ഭൂകമ്പ-സുനാമി വിഭാഗം ഡയറക്ടർ വിജയാന്തോ പറഞ്ഞു. 1992ലാണ് ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയില്‍ അവസാനമായി 7.7 തീവ്രതയുള്ള വൻ ഭൂചലനം ഉണ്ടായത്. അന്ന് ഭൂചലനത്തെ തുടർന്ന് സുനാമിയുണ്ടാകുകയും ഏകദേശം 2,500 പേർ മരിക്കുകയും ചെയ്തിരുന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Latest News#News

Related Posts

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.
National

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.
Kerala

കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

August 10, 2026
കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.
Kerala

കോഴിക്കോട്–ബംഗളൂരു കെഎസ്ആർടിസി ബസ് മറിഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ.

August 8, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

August 15, 2026
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

August 15, 2026
ഓണപ്പരീക്ഷ മാറ്റി; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1ന്.

ഓണപ്പരീക്ഷ മാറ്റി; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1ന്.

August 15, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി.

August 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.