തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നെയ്യാറ്റിൻകരയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.
കുറുക്കന്‍റെ രോമവുമായി മറ്റൊരു സംഘവും വനംവകുപ്പിന്‍റെ കസ്റ്റഡിയിലായി. ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല ബ്രിഡ്‌ജ് റോഡില്‍ മനോജ് (50), കോട്ടയം ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്. അറക്കുന്നിലെ ഒരു ജ്യൂസ് കടയില്‍ നിന്ന് ഇവ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കുന്നതാണ് കുറുക്കന്‍റെ രോമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ ഇരുതലമൂരിയെ വില്‍ക്കാൻ ശ്രമിച്ച കരുനാഗപ്പള്ളി ആലുംകടവ് താനത്ത് സ്വദേശി സുദർശനൻ (54), ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ (51), ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടകല്‍ക്കാട് അൻവർ പി.കെ. (48), മാരായമുട്ടം മരുതംതരൂർ സ്വദേശി രതീഷ് (50) എന്നിവരെയും അറസ്റ്റ് ചെയ്തു. വനം ഇന്‍റലിജൻസിനും ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്. പ്രതികളെ വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം തുടർനടപടികള്‍ സ്വീകരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







