തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പില്‍ ജംഗ്ഷനില്‍ നിർത്തിയിട്ടിരുന്ന സ്റ്റേ ബസുകള്‍ക്ക് നേരെയാണ് പുലർച്ചെ 1 മണിയോടെ കല്ലേറുണ്ടായത്.സിസിടിവി പരിശോധിച്ചതില്‍ നിന്ന് ബൈക്കില്‍ എത്തിയ രണ്ട് അംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോയിലെ ബസുകള്‍ക്ക് നേരെയാണ് ബൈക്കില്‍ എത്തിയ സംഘം ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ 4.50 ന് മെഡിക്കല്‍ കോളേജ് – തിരുവനന്തപുരം പോകുന്ന പ്രിയദർശിനിയും 6.50-ന് മെഡിക്കല്‍ കോളേജ്- തിരുവനന്തപുരം പോകുന്ന പ്രിയദർശിനിയിലുമാണ്കല്ലേറ് ഉണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








