തിരുവനന്തപുരം: എല്ലാ വീടുകളിലും കുറഞ്ഞത് ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ 100 ദിവസത്തെ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടുതൽ വിപുലീകരിക്കുകയും ഉദാരവൽക്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ്ഗത്തിലെ കുട്ടികൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ കുടുംബങ്ങൾ എന്നിവർക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റ് ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡി ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ചെലവ് വഹിക്കും.
മൂന്ന് വർഷത്തിനുള്ളിൽ കെഎസ്എഫ്ഇ ചിട്ടി വഴി സബ്സിഡിക്ക് ശേഷമുള്ള തുക തിരിച്ചടയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. കുടുമ്പശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിൽ ചേരുന്നവർക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പുകൾ ലഭ്യമാകും. ഇതിനുള്ള പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








