കുന്നംകുളം: കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സർക്കാർ പുലർത്തുന്ന ചിറ്റമ്മനയം തിരുത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ചിട്ടി ഫോർമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി.
1975 ൽ കേരള സർക്കാർ കൊണ്ടുവന്ന കേരള ചിട്ടി നിയമത്തിലെ രാക്ഷസീയ വ്യവസ്ഥകളാണ് നിലനിൽപ്പിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ പാലായനം ചെയ്യിച്ചത്. അതിനൊരു മോചനം തേടി സുദീർഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ചിട്ടി നിയമം കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. പ്രസ്തുത് നിയമമനുസരിച്ച് സുഗമമായി പ്രവർത്തിക്കാൻ വേണ്ട പശ്ചാതലം നിയമ പാലനത്തിന്റെ മേൽനോട്ട ചുമതലയുള്ള രജിസ്ട്രേ ഷൻ വകുപ്പ് , സംസ്ഥാന ധനകാര്യ വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ഉണ്ടാവുന്നില്ലെന്ന പരിദേവനമാണ് “ഒരു നിയമം തുല്യ പരിഗണന ” എന്ന ആവശ്യവുമായി രംഗത്തിറങ്ങാൻ ഓൾ കേരള ചിട്ടി ഫോർമെൻസ് അസ്സോസിയേഷനെ നിർബന്ധിതമാക്കിയത്.
നഗരകേന്ദ്രത്തിൽ നടന്ന വിളംബര കൂട്ടായ്മ ആൾ കേരള ചിട്ടി ഫോർമൻസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവീസ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി ടി ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായ എം ജെ ജോജി, സി എൽ ഇഗ്നേഷ്യസ്, കെ വി ശിവകുമാർ, അനിൽകുമാർ , സി കെ അപ്പുമോൻ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








