നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിച്ചേക്കും. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ മത്സരിച്ചേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ സ്വന്തം സ്ഥലമെന്ന നിലയിൽ വടകരയിൽ തന്നെ മത്സരിക്കാനുള്ള താത്പര്യമാണ് മുല്ലപ്പള്ളി പ്രകടിപ്പിക്കുന്നത്.
രണ്ട് തവണ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മുല്ലപ്പള്ളി ഇടതുമുന്നണിയെ പരാജയപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും വടകരയിൽ മത്സരിക്കാൻ മുല്ലപ്പള്ളിക്ക് ആത്മവിശ്വാസം നൽകുന്നു. മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും പരിചയവും അനുകൂല ഘടകമാണ്.
ആർഎംപി വടകരയിൽ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആർ എം പിയെ യുഡിഎഫ് പിന്തുണച്ചേക്കുമെന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. എന്നാൽ മത്സരിക്കാൻ മുല്ലപ്പള്ളി താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









