ഉത്തർപ്രദേശ് പോലീസ് സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ 220 ട്രാക്ടർ ഉടമകൾക്ക് നോട്ടീസ് അയച്ചു. ട്രാക്ടറുകൾ പൊതു റോഡുകളിൽ വാണിജ്യ ജോലികൾക്കായി ഉപയോഗിക്കുന്നതിനും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ അനുവദിക്കുന്നതിനും ആണ് നോട്ടീസ് അയച്ചതെന്ന് സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബാൽ മുകുന്ദ് മിശ്ര അറിയിച്ചു. ഇതുമൂലം റോഡപകടങ്ങളുണ്ടായി. അനധികൃത ഖനനത്തിലും ഈ ട്രാക്ടറുകൾ ഉപയോഗിച്ചിരുന്നുവെന്ന് എസ്എച്ച്ഒ അറിയിച്ചു.
കർഷകരെ ഭീഷണിപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്ന് യുപി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി ആരോപിച്ചു. അടുത്തിടെ ദില്ലിയിൽ അക്രമാസക്തമായി മാറിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഈ ട്രാക്ടറുകളിൽ കർഷകർ ദില്ലി അതിർത്തിയിലേക്ക് പോകുന്നതിനാൽ നോട്ടീസ് നൽകി കർഷക പ്രസ്ഥാനത്തെ തടസ്സപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ഉത്തർപ്രദേശ് പോലീസ് നിഷേധിച്ചു.
അതേസമയം, കർഷക നേതാക്കൾ ഉൾപ്പെടെ 50 ഓളം പേർക്ക് ദില്ലി പോലീസും പുതിയ നോട്ടീസ് നൽകി. നേരത്തെ 44 നോട്ടീസ് ദില്ലി പോലീസ് നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









