കോട്ടയം: കുമരകത്ത് ജന്മനാ പോളിയോ ബാധിച്ച് തളർന്നു പോയ കാലുകളുമായി വേമ്പനാട്ടു കായലിൽ വള്ളം തുഴഞ്ഞ്, പരിസ്ഥിതിക്ക് ഭീഷണിയാകുന്ന മാലിന്യം ശേഖരിക്കുന്ന എൻ.എസ്. രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനമായി നൽകുന്നതിനായി ഡോ. ബോബി ചെമ്മണൂർ എത്തിയിരുന്നു.
എന്നാൽ വള്ളം നൽകാൻ ഒരു സംഘടന മുന്നോട്ട് വന്നതി നാൽ, ഡോ. ബോബി ചെമ്മണൂർ രാജപ്പന് വീട് വെക്കാൻ സാമ്പത്തിക സഹായം നൽകി. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെയും യു.എൻ. ന്റെയും പ്രത്യേക പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് രാജപ്പൻ.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








