ന്യൂഡല്‍ഹി: ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പൊളിക്കല്‍ നയം (സ്ക്രാപ്പേജ് പോളിസി) കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങൾ കേന്ദ്ര ഗതാതമന്ത്രാലയം ഉടൻ പുറത്തുവിടും.
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്ര ബജറ്റില്‍ കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബജറ്റ് തീരുമാനം അനുസരിച്ച് 20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം മോട്ടോര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്നാണ് ബജറ്റിനു പിന്നാലെ നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയത്. പഴയതും നിരത്തിലിറങ്ങാന്‍ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കാന്‍ സ്ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ചത്. ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകും. റോഡ് സുരക്ഷ വര്‍ധിക്കും.
അന്തരീക്ഷ മലിനീകരണം 25 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും.
ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക. സ്ക്രാപ്പിങ് പോളിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









