ന്യൂഡൽഹി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉൽഹാസ്നഗറിൽ 400 രൂപ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സുഹൃത്തിനെ കൊന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ജീൻസ് മാനുഫാക്ചറിംഗ് യൂണിറ്റിലെ സഹപ്രവർത്തകനായ ഫാഹിമിന് 400 രൂപ കടം കൊടുത്തതായും പലപ്പോഴും പണം മടക്കിനൽകാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ അവസരങ്ങളിൽ എല്ലായിപ്പോഴും ഇരുവരും തമ്മിലുള്ള തർക്കത്തിൽ അവസാനിക്കുമെന്നും ഹിൽ ലൈൻ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, ചൊവ്വാഴ്ച ഇക്കാര്യത്തെ ചെല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









