രാജസ്ഥാനില്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 48 ഇടങ്ങളില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. ഇതില്‍ 19 ഇടങ്ങളിലും ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ പാര്‍ട്ടിയ്ക്കായി. ബാക്കി 29 നഗരസഭകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക.
അതേസമയം തെരഞ്ഞെടുപ്പ് ബിജെപിയെ ക്ഷീണത്തിലാക്കി. ആകെ 37 നഗരസഭകളാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 24 ഇടങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 60 നഗരസഭകളിലും ബിജെപി തന്നെയായയിരുന്നു അധികാരത്തില്‍ ഉണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









