കൊല്ലം: കോട്ടാരക്കര കെഎസ്‌ആർടിസി ബസ് കടത്തിയയാളെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പരിപള്ളിയിൽ ബസ് ഉപേക്ഷിച്ച സ്ഥലത്ത് നിന്നാണ് ഫൂട്ടേജ് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെയാണ് കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് കാണാനില്ലെന്ന് അധികൃതര്‍ക്ക് മനസിലാകുന്നത്. പിന്നീട് പോലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബസ് കണ്ടെത്തി.
ഞായറാഴ്ച രാത്രി 9.30 ന് സർവീസ് ഗാരേജിൽ കയറ്റിയ ബസ് 12.30 ന് പുറത്തിറക്കിയതായി ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്ക് സമീപമുള്ള മുനിസിപ്പൽ ഓഫീസിന് മുന്നിൽ റോഡിന്റെ വശത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ ഉദ്യോഗസ്ഥർ ബസ് തെരഞ്ഞെങ്കിലും കണ്ടില്ല.
പിന്നീട് പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാര്‍ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതര്‍ കരുതി. പുലര്‍ച്ചെ സര്‍വീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആര് ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതര്‍ക്ക് ഉണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








