രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി വില ഉയര്‍ന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പ്രധാനമായും ഉള്ളി എത്തുന്നത്. നടീല്‍ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടില്‍ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. അതനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം.
ഇപ്പോള്‍ മൈസുരുവില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതല്‍ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാല്‍, തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയെത്തുടര്‍ന്ന് ഉള്ളിയുടെ വില്‍പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








