തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോൾ വില 25 പൈസയും ഡീസലിന് 26 പൈസയും ഉയർത്തി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോൾ വില ലിറ്ററിന് 3.20 രൂപ ഉയർത്തി.
കൊച്ചിയിൽ നിലവിൽ 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ വില 91.50 രൂപയിലെത്തി. ഡീസലിന് 85.98 രൂപയാണ് വില. ഡീസൽ വില 3.60 രൂപയും ഉയർത്തി. ലോക്ഡൗണിനുശേഷം പെട്രോൾ, ഡീസൽ വില 18 രൂപ ഉയർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









