പെരിയ ഇരട്ട കൊലപാതകത്തിൽ കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിനെതിരെ കസാർഗോഡ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് ലാത്തിചാർജ് ചെയ്തു. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് പരിക്കേറ്റു. കസാർഗോഡ് ഡി.എസ്.പി ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. നിലത്ത് കിടന്ന് പ്രതിരോധച്ച പ്രദീപിനെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പ്രദീപ് കുമാറിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. സംഘർഷത്തിനിടെ കാസർഗോട്ട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ തലക്ക് പരുക്കേറ്റു. ഇദ്ദേഹം ഉൾപ്പെടെ ആറ് പൊലീസുകാർക്കും നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. കേസ് ഡയറി സിബിഐക്ക് കൈമാറിയെങ്കിലും കേസ് ഡയറി ക്രൈംബ്രാഞ്ച് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തകർക്കുകയും കളക്ടറേറ്റിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. അതേസമയം, പ്രവർത്തകർക്ക് നേരെ ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വിസമ്മതിച്ചു. തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.