മലപ്പുറം; കരിപ്പൂര്‍ റൺവേ സുരക്ഷാ മതിലിനടുത്ത് ഉഗ്രശേഷിയുള്ള ഗുണ്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോണ്ടൊട്ടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്റ്റേറ്റ് ഹൈവേ -65 ലെ റൺവേയുടെ സുരക്ഷാ മതിലിനടുത്താണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. സ്കൂളിലെ വിദ്യാർത്ഥികളാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. മലപ്പുറത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി. സ്‌ഫോടകവസ്തു കണ്ടെത്തിയ സ്ഥലത്ത് നിന്ന് 50 മീറ്ററിൽ താഴെയാണ് റൺവേ സ്ഥിതി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








