ഇടുക്കി: പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചനകൾ. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ തോന്നിയ കത്ത് പോലീസ് കണ്ടെത്തി.
അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. അനുവും മരിച്ച പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയത്. കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തില്‍ എഴുതിയിട്ടുണ്ട്.
ബൈസൺ വാലി സ്വദേശിയായ രേഷ്മയെ കഴിഞ്ഞ ദിവസമാണ് പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിൽ കുത്തേറ്റതാണ് മരണകാരണം. സംഭവ ദിവസം രേഷ്മയെ സ്കൂളിൽ നിനിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അനുവും മരിച്ച പെൺകുട്ടിയും ബന്ധുക്കളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









