ചെന്നൈ: മെട്രോമാൻ ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ ദക്ഷിണേന്ത്യൻ നടൻ സിദ്ധാർത്ഥ് പരിഹസിക്കുന്നു. സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളുടെ ആരാധകനാണെന്നും കേരള മുഖ്യമന്ത്രിയാകാൻ പത്ത് പതിനഞ്ച് വർഷം കൂടി കാത്തിരിക്കാമെന്നും സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
‘ഇ. ശ്രീധരന്റെയും ഒരു സാങ്കേതിക വിദഗ്ധനായ അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. എന്നാൽ ഇത് കുറച്ച് നേരത്തെ ആയില്ലേ എന്നതാണ് എന്റെ ഭയം. അദ്ദേഹത്തിന് മറ്റൊരു പത്ത് പതിനഞ്ച് വർഷം കാത്തിരിക്കാമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ വെറും 88 വയസ്സ് മാത്രമല്ലേ ആയുള്ളൂ, ”സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മെട്രോമാൻ ഇ. ശ്രീധരന് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് ശേഷം ശ്രീധരൻ നടത്തിയ ചില പ്രസ്താവനകൾ വിവാദമായിരുന്നു. ശ്രീധരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് ഇ.സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഏത് പദവിയും വഹിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ട്. ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ധാരാളം ഉണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









