തിരുവനന്തപുരം: ശിവസേന സംസ്ഥാന അധ്യക്ഷൻ ശ്രീ. എം. എസ് ഭുവന ചന്ദ്രനെതിരെ ചിലർ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നിൽ ചില ക്രിമിനലുകൾ ആണെന്നും ശിവസേന സംസ്ഥാന നയ രൂപീകരണ കൺവീനർ ബിനുദാസ് കഴക്കൂട്ടം പ്രസ്താവനയിൽ അറിയിച്ചു.
“കേരളത്തിലെ മുഴുവൻ അംഗങ്ങളും പാർട്ടിയുടെ പോഷക സംഘടനകളും സംസ്ഥാന അധ്യക്ഷൻ ശ്രീ.എം.എസ് ഭുവന ചന്ദ്രജിക്ക് കീഴിൽ ഒറ്റക്കെട്ടാണ്. ഒരാൾ പോലും പാർട്ടി വിട്ട് പോകുകയോ മറ്റൊരു സംഘടന രൂപീകരിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം ജീവിതം പോലും പ്രസ്ഥാനത്തിനും ഹൈന്ദവ ധർമ്മത്തിനും വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത പാർട്ടി ഓഫീസിൽ ജീവിതം നയിക്കുന്ന ജീർണ്ണതയിൽ ആയ നിരവധി ക്ഷേത്രങ്ങൾ പുനരുദ്ധാരണം നടത്തുന്ന ഋഷി തുല്യനാണ് അദ്ദേഹ”മെന്നും ബിനുദാസ് പ്രസ്താവനയിൽ പറഞ്ഞു.
ഭാരതീയ ശിവസേന സംസ്ഥാന പ്രസിഡണ്ട് എന്ന് അവകാശപ്പെടുന അനിൽ ദാമോദർ സിനിമയിൽ മകന് അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ സ്ത്രീ സംസ്ഥാന അധ്യക്ഷനെ സമീപിച്ചിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇയാളെ 6 മാസം മുൻപ് ശിവസേന പുറത്താക്കിയതാണ്. തുടർന്ന് തട്ടിപ്പിനിരയായ സ്ത്രീയ്ക്ക് സഹായങ്ങൾ ചെയ്ത് നൽകിയത് ശിവസേന പ്രവർത്തകരായിരുന്നു. അതിൻ്റെ വൈരാഗ്യമാണ് കുപ്രചരണങ്ങൾക്ക് പിന്നിൽ.
അനിൽ ദാമോദറും, ശ്രീരാമ സേന- ഹനുമാൻ സേന- എൽ.ജെ.പി തുടങ്ങിയ സംഘടനകളിൽ നിന്ന് സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ പുറത്താക്കപ്പെട്ട ചില വ്യക്തികളും ചേർന്ന് ഭാരതീയ ശിവസേന എന്ന പേരിൽ അംഗീകാരം ഇല്ലാത്ത വ്യാജ സംഘടന രൂപീകരിച്ച് കുപ്രചരണങ്ങൾ നടത്തുകയാണ്.
ഇവർക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്കും ജില്ല പോലീസ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ പൊതുജനങ്ങളും മാധ്യമ സുഹൃത്തുക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









