ലഖ്‌നൗ: നന്ദഗ്രാം പ്രദേശത്ത് ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഹിൻഡൺ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. 13 വയസുള്ള മകനോടൊപ്പം ജന്മദിന പാർട്ടിയിൽ നിന്ന് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ നാലു പേര്‍ ഇവരെ കാറിലേക്ക് വലിച്ചിടുകയും വാഹനത്തില്‍ വെച്ച് ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആസിഫ്, ഷദാബ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് ഒരു കാർ, പിസ്റ്റൾ, വെടിയുണ്ട എന്നിവ കണ്ടെടുത്തു. കേസിൽ ശേഷിക്കുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിഐജി അമിത് പതക് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









