ധാർമികത ഉയർത്തിപ്പിടിച്ച സമീപനമാണ് കെ ടി ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജീവിതത്തിന്റെ മാന്യത എപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചയാളാണ് ജലീൽ. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിൽ ഇപ്പോൾ സ്വീകരിച്ച നടപടി സ്വാഗതാർഹമാണ്. തെറ്റ് ചെയ്തുവെന്ന് ഇവിടെ ആരും അംഗീകരിക്കില്ല. യുഡിഎഫിൽ നിന്ന് വ്യത്യസ്തമാണ് എൽഡിഎഫ്.
പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാമർശമുണ്ടായിട്ടും അദ്ദേഹം രാജിവെച്ചില്ല. കെ ബാബുവിനെതിരെ വിജിലൻ കോടതിയിൽ പരാമർശം വന്നതാണ്. അദ്ദേഹത്തിന്റെ രാജി പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









