ഗുജറാത്തിലെ വഡോദരയിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ആശുപത്രികളിൽ രോഗികൾ നിറഞ്ഞു കവിയുന്നു. ആശുപത്രികളിൽ കിടക്കകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മുസ്ലിം പള്ളി രോഗികളെ ചികിത്സിക്കാനായി തുറന്നു കൊടുത്തു. പള്ളിയിൽ 50 കിടക്കകളുള്ള കോവിഡ് ചികിത്സാ സൗകര്യമുണ്ട്.
റമദാൻ മാസം ഇതിലേക്കാള്‍ കൂടുതൽ എന്തു പുണ്യമാണ് ചെയ്യാനുള്ളതെന്നാണ് പള്ളിയുടെ ട്രസ്റ്റി എഎന്‍ഐയോട് പ്രതികരിച്ചത്. “ഓക്സിജന്റെയും കിടക്കകളുടെയും അഭാവം മൂലം പള്ളിയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. റമദാൻ മാസത്തിൽ ഇതിനെക്കാൾ മികച്ചതായി എന്താണ് ചെയ്യാനുള്ളത്” പള്ളി ട്രസ്റ്റി പറഞ്ഞു.
ഗുജറാത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുന്നു. ആശുപത്രികളിൽ ചികിത്സിക്കാൻ കഴിയാത്തതിനാൽ ആംബുലൻസുകളിൽ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്ന രോഗികളുടെ ചിത്രങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. നിരവധി രോഗികളെ വീടുകളിലേക്ക് തിരിച്ചയച്ചു. സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാനമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









