ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 18ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. 145 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ റോക്സി മാത്യു കോൾ പറഞ്ഞു.
ഗുജറാത്തും കടന്ന് ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്കും പ്രവേശിച്ചേക്കും. എന്നാൽ അപ്പോഴേക്കും കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത. അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ സ്വാധീനം കേരളത്തിൽ ശക്തമായിരിക്കും. സംസ്ഥാനത്ത് കാറ്റും മഴയും നാളെയോടെ മാത്രമേ കുറയാൻ സാധ്യതയുള്ളു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









