തിരുവനന്തപുരം: ക്ഷണിക്കപ്പെട്ട അതിഥികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിനു സത്യപ്രതിജ്ഞ ചെയ്യാൻ നിമിഷങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ എത്തി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ എന്നിവരാണ് സ്റ്റേഡിയത്തിലെ വിശിഷ്ടാതിഥികളുടെ പട്ടികയിൽ ഉൾപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








