ആലപ്പുഴ: ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി . ജയ്ദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ് കോർഡിനേറ്റർ ഫാദർ സേവ്യർ കുടിയാം ശ്ശേരിക്ക് നൽകി ഉൽഘാടനം നിർവഹിച്ചു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്റ് സുനി നാഷാദ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റി അംഗങ്ങളായ വിജി ജോർജ്, സാംസൺ എന്നിവർ പങ്കെടുത്തു. തുടർന്ന് ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








