മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനെതിരെയാണ് നടപടി.
അഭിലാഷ് ചന്ദ്രന്റെ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് ഡോക്ടറെ മർദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








