പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കയ്യേറ്റങ്ങളെ കുറിച്ച് ഈ മാസം ഇരുപതിന് മുമ്പായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും.
മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നല്ലളത്ത് മന്ത്രി പരിശോധനക്ക് എത്തി. കലക്ടറും ഒപ്പമുണ്ടായിരുന്നു. നല്ലളം ദേശീയ പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








