‘ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം’
കോഴിക്കോട്: ശിവസേന സ്ഥാപക ദിനമായ ഇന്ന് സംസ്ഥാന അധ്യക്ഷൻ ആരാധ്യനായ ശ്രീ. എം. എസ് ഭുവനചന്ദ്രജിയുടെ നിർദ്ദേശപ്രകാരം തെരുവിലെ ജീവിതങ്ങൾക്കും നഗരത്തിലെ തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്കും ശിവസേന വളയനാട് മേഘല കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി.
ജില്ല പ്രസിഡണ്ട് ബിജുവരപ്പുറത്ത്, സംസ്ഥാന സമിതി അംഗം രാഗേഷ് വളയനാട് അനൂപ് മാമ്പറ്റ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വളയനാട് മേഘല ഭാരവാഹികളായ വിപിൻ, ഹർഷൻ, ബിജുലാൽ എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








