കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ഐഷക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. ഇതനുസരിച്ച്, ഇന്ത്യൻ പീനൽ കോഡിലെ 124 എ (രാജ്യദ്രോഹം), 153 ബി (വിദ്വേഷ ഭാഷണം) എന്നീ വകുപ്പുകൾ പ്രകാരം ഐഷാ സുൽത്താനയ്‌ക്കെതിരെ കേസെടുത്തു.
ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുൽ ഖാദർ ഹാജിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. സംഭവത്തില്‍ കവരത്തി പൊലീസ് ഐഷയെ ഇതുവരെ മൂന്നു തവണ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്യുമെന്ന തോന്നലിനെ തുടർന്നാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. ഐഷ കൊവിഡ് ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണവും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഉയർത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








