വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷം ആണെന്ന സർക്കാർ ഉത്തരവ് നില നിൽക്കെ, പരിശോധന കേന്ദ്രങ്ങൾ 6 മാസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന പരിശോധന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഭാരതീയ കാംഗാർ സേന കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പരിശോധന കേന്ദ്രങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകുവാനും തീരുമാനിച്ചു. ശിവസേന ജില്ല പ്രസിഡന്റ് ബിജു വരപ്പുറത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഭാരതീയ കാഗാർ സേന ജില്ല പ്രസിഡന്റ് സുബീഷ് അനോളി അധ്യക്ഷത വഹിച്ചു, ശിവസേന ജില്ല സെക്രട്ടറി ഷിബു ചെമ്മലത്തൂർ, ശ്രീജിത്ത് മാണിക്കോത്ത്, ഷാജി രാഘവ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.