വടകര: ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേപ്പയില്‍ കൃഷ്ണന്(70) ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. വടകര മേപ്പയില്‍ ഓവുപാലത്തിന് താഴെ ഭാര്യയോടൊപ്പമാണ് ഇയാള്‍ ഹോട്ടല്‍ നടത്തിയിരുന്നത്.
ഇന്നലെ രാവിലെ കൃഷ്ണന് കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊവിഡിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും കൃഷ്ണന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കൃഷണന് രണ്ട് മക്കളുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








