Screenshot 2026 10 28 19 56 21 43 96b26121e545231a3c569311a54cda96

ഇന്ത്യൻ പാരാ അത്ലറ്റ് നീരജ് യാദവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലിയില്‍ കണ്ടെത്തിയത്.

ഏഷ്യൻ പാരാ ഗെയിംസില്‍ മൂന്ന് തവണകളായി അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. നീരജ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അദ്ദേഹത്തിന്റെ കോച്ച്‌ എസ് സത്യനാരായണയാണ് യാദവിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. മരണത്തിന്റെ യാഥാര്‍ത്ഥ കാരണം പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ലഭിച്ച സസ്പെൻഷൻ കാരണം യാദവിന് ഐച്ചി-നാഗോയയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസ് നഷ്ടമായിരുന്നു. തുടര്‍ന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കൂടാതെ ഉത്തേജകമരുന്ന് കേസിലെ വിലക്കിനെ തുടർന്ന് 2022 ഹാങ്ചൗ ഏഷ്യൻ പാരാ ഗെയിംസില്‍ ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ അദ്ദേഹം നേടിയ സ്വർണ്ണ മെഡലുകള്‍ പിന്നീട് പിൻവലിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ നീരജിന് ഏഴാം വയസില്‍ ‘പോസ്റ്റ്-പോളിയോ റെസിഡ്യുവല്‍ പാരാലിസിസ്’ ബാധിക്കുകയായിരുന്നു. എഫ്55 വിഭാഗത്തില്‍ ജാവലിൻ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Leave a Reply

Your email address will not be published. Required fields are marked *

Share with